വൈബ്രേറ്റർ

വൈബ്രേറ്റർ കണ്ടുപിടിച്ച കഥ.

1952 വരെ മെഡിക്കൽ പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്ന ഒരു രോഗമായിരുന്നു സ്ത്രീകൾക്ക് മാത്രം ഉണ്ടാകുന്ന ഒരുതരം ഉന്മാദാവസ്ഥ അഥവാ ഫീമെയിൽ ഹിസ്റ്റീരിയ. പുരാതന കാലം മുതൽ അറിവുണ്ടായിരുന്ന ഒരു രോഗമായിരുന്നു അത്. ഉത്കണ്ഠ, ശ്വാസം കിട്ടാതെ വരിക, ലൈംഗിക ആസക്തി , ഉറക്കമില്ലായ്മ തുടങ്ങിയവയായിരുന്നു ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതിനുണ്ടായിരുന്ന ചികിത്സയായിരുന്നു രസകരം, സ്ത്രീക്കൾക്ക് ഡോക്ടർമാർ അവരുടെ രഹസ്യഭാഗങ്ങളിൽ മസ്സാജ് ചെയ്തു കൊടുത്തായിരുന്നു ഈ രോഗം ചികിൽസിച്ചിരുന്നത്. ഓരോ മസാജിന് ശേഷവും ഈ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുമെങ്കിലും, കുറച്ചുനാളുകൾക്കുള്ളിൽ തന്നെ സ്ത്രീകൾ വീണ്ടും ഇതേ ലക്ഷണങ്ങളുടെ ഡോക്ടറുടെ അടുത്തേക്ക് തിരിച്ചെത്തുവാൻ തുടങ്ങി.

സ്ത്രീകൾക്ക് ലൈംഗിക ആഗ്രഹങ്ങളുണ്ടെന്നും അവർക്കും രതിമൂർച്ഛയിൽ എത്താൻ കഴിയുമെന്നും, അറിയാത്ത ഒരു കാലത്തേ കഥയാണത്. ലൈംഗികമായിയുള്ള ശാരീരിക ആവശ്യങ്ങളെ  തൃപ്തപ്പെടുത്താതെ വരുന്ന സ്ത്രീകളായിരുന്നു ഈ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുകൊണ്ടിരുന്നത്. ഓരോതവണയും ഡോക്ടർ മസ്സാജ് ചെയ്യുമ്പോൾ രതിമൂർച്ച അടയുകയും ഈ ലക്ഷണങ്ങൾ അപ്രത്യക്ഷമാവുകയും ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. പക്ഷെ ലൈംഗികതയെ, പ്രത്യേകിച്ച് സ്ത്രീലൈംഗികതയെ അംഗീകരിക്കാത്ത  അന്നത്തെ വിക്ടോറിയൻ ചിന്താരീതികൾ ഇതൊരു മാനസിക രോഗമായാണ് കൂട്ടിയത്. 

പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം അനേകം സ്ത്രീകൾ ഈ "മാനസിക രോഗത്തിന്" മസ്സാജ് ചികിത്സ തേടി ഡോക്ടർമാരുടെ അടുത്തെത്താൻ തുടങ്ങിയപ്പോൾ ആവശ്യത്തിന് ഡോക്ട്ടർമാരുടെ കുറവും, ഇങ്ങിനെ തുടർച്ചയായി  മസ്സാജ് ചെയ്യുന്നത് മൂലം ഡോക്ട്ടർമാർക്കുണ്ടാവുന്ന കൈക്കുഴ വേദനയും മറ്റും വലിയ പ്രശനങ്ങൾ സൃഷ്ടിച്ചു. അപ്പോഴാണ് വൈദുതി ഉപയോഗിച്ച് സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ മസാജ് ചെയ്യുന്ന ഒരു കണ്ടുപിടുത്തത്തെ കുറിച്ച് മോർട്ടിമെർ ഗ്രാൻവിൽ എന്നൊരു ഡോക്ട്ടർ ആലോചിക്കുന്നത്. തന്റെ കണ്ടുപിടുത്തം പക്ഷെ സ്ത്രീകളുടെ ലൈംഗികതയെ  മാറ്റിമറിക്കുന്ന ഒന്നായിരിക്കും എന്ന് അദ്ദേഹം ആലോചിച്ചുകാണില്ല. ഡോക്ട്ടർമാർക്കാണ് അദ്ദേഹം ഈ ഉപകരണം മാർക്കറ്റ് ചെയ്തിരുന്നത്. (ഇതിനെകുറിച്ച് ഹിസ്റ്റീരിയ എന്ന പേരിൽ ഒരു സിനിമ തന്നേ ഇറങ്ങിയിട്ടുണ്ട്.) പക്ഷെ കുറഞ്ഞ വിലയ്ക്ക് വൈബ്രേറ്റർ ലഭിക്കാൻ തുടങ്ങിയപ്പോൾ സ്ത്രീകൾ ഡോക്ട്ടറുടെ അടുത്തുപോകാതെ സ്വയം "മസ്സാജ് ചികിത്സ" തുടങ്ങി. 1952 ൽ അമേരിക്കൻ സൈക്കിയട്രിക് അസോസിയേഷൻ female hysteria ഒരു രോഗമല്ലെന്നംഗീകരിച്ചു..

ഇപ്പോൾ ബാറ്ററി വച്ച്  ഉപയോഗിക്കുന്നത് മുതൽ ഫോണിലെ ഒരു ആപ്പ് വച്ച് നിയന്ത്രിക്കുന്ന വരെയുള്ള വൈബ്രേറ്ററുകൾ ലഭ്യമാണ്.  ഹിറ്റാച്ചി ഇറക്കിയ മാജിക് വാണ്ട് എന്ന മസ്സാജർ മാറ്റിമറിച്ച് ജീവിതങ്ങൾ ചില്ലറയല്ല. ഇപ്പോൾ റാബിറ്റ് വൈബ്രേറ്ററുകൾ കൂടുതൽ പ്രശസ്തമാണ്. ഗ്രാഫീൻ എന്ന അത്ഭുത കാർബൺ പദാർത്ഥം ഈ മേഖലയിൽ ഒരുപക്ഷെ കൂടുതൽ വിപ്ലവങ്ങൾ കൊണ്ടുവന്നേക്കാം.

നോട്ട് : ഈ വൈബ്രേറ്റർ ഒക്കെ ഉപയോഗിക്കുന്നത് ആണുങ്ങളുടെ ചില  അവയവങ്ങൾ ശരിയായി പ്രവർത്തിക്കാത്തത് കൊണ്ടാണോ എന്നുള്ള ചോദ്യത്തിന് നടക്കാൻ കാലുള്ളത് കൊണ്ട് ആരും കാറ് വാങ്ങിക്കാതിരിക്കുന്നില്ലല്ലോ എന്ന ഉത്തരം  ഇപ്പോഴേ തന്നിരിക്കുന്നു :)